ദേളി: സഅദിയ ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍ക്കിഡിന് കീഴില്‍ സംഘടിപ്പിച്ച പരിസ്ഥി വാരാചരണ ക്യാമ്പയിന്‍ ഗ്രീനോളിക്ക് തുടക്കമായി.[www.malabarflash.com]
ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ ക്യാമ്പസ് മുറ്റത്ത് വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കുന്നതിന്റെ ഉല്‍ഘാടന കര്‍മ്മം കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ദഅവ കോളേജ് പ്രിന്‍സിപ്പാള്‍ ശരീഫ് സഅദി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പള്ളങ്കോട് മദനി, ഹാഷിം അഹ്‌സനി കല്ലാച്ചി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി എന്നിവര്‍ സംസാരിച്ചു. കാമ്പയിന്റെ ഭാഗമായി ഗാര്‍ഡന്‍ ബൂസ്റ്റ് അപ്, എക്കോ ഫ്രണ്ട്‌ലി ഹോം, വെയ്സ്റ്റ് ഫ്രീ കാമ്പസ്, അവയര്‍നെസ് മീറ്റ്, സാപ്‌ളിംഗ് പ്ലാന്റേഷന്‍ തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടിയില്‍ സലീം സഅദി, അശ്‌റഫ് അഹ്‌സനി, മുഹ് യദ്ധീന്‍ ഫാളിലി, സുബൈര്‍ സഅദി,അബ്ദുള്ള സഅദി, ജാബിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.
0 Comments