റിയാദ്: അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് മൂന്നുവർഷത്തേക്ക് പ്രവേശനവിലക്ക് സൗദി അറേബ്യൻ ഭരണകൂടം. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.[www.malabarflash.com]
എന്നാൽ പഴയ സ്പോൺസറുടെ പുതിയ വീസയിൽ തിരിച്ചുവരാനാവുമെന്ന് പാസ്പോർട്ട് അധികൃതർ വ്യക്തമാക്കി. റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല.
അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനഃപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
0 Comments