നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷൽ ഡ്രൈവ് നടത്താനും നിർദേശത്തിലുണ്ട്.വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദിക്കില്ല. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ പതിക്കരുതെന്ന സുപ്രീംകോടതി വിധിയും നിലനിൽക്കുന്നുണ്ട്.
അതേസമയം നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകളും, ഇതുമായി ബന്ധപ്പെട്ട പരിശോധനാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മിഷണർക്കു നൽകിയ നിർദേശത്തെത്തുടർന്നാണ് നടപടി വേഗത്തിലാക്കുന്നത്.
0 Comments