മരുന്ന് വില്‍പനക്കനയ്‌ക്കെന്ന വ്യാജേനയാണ് തളിപ്പറമ്പ് കീരിയാട് സ്വദേശിനി കാര്‍ത്ത്യായിനിയുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. തുടര്‍ന്ന് കാര്‍ത്യായനിയോട് കുടി വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി വീടിനുള്ളിലേക്കുപോയ വയോധികയെ പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തി. കഴുത്തില്‍ കിടന്ന മൂന്നര പവന്‍ മാല പൊട്ടിച്ചെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.
വൈകിട്ടോടെ മകന്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മാതാവിനെ കാണുന്നത്. തുടര്‍ന്നാണ് ബന്ധുക്കളുടെ സഹായത്തോടെ വയോധികയെ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തലയില്‍ മൂന്ന് സ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. 36 സ്റ്റിച്ചുകള്‍ ആവശ്യമായി വന്നു. കാര്‍ത്ത്യായനിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തലയില്‍ മൂന്ന് സ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. 36 സ്റ്റിച്ചുകള്‍ ആവശ്യമായി വന്നു. കാര്‍ത്ത്യായനിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments