എറണാകുളം: ഇംഗ്ലീഷ് പറയാത്തത്തിന്റെ പേരിൽ നാലു വയസുകാരന് മർദ്ദനം. സംഭവത്തിൽ ട്യൂഷൻ സെൻറർ അധ്യാപകൻ അറസ്റ്റിൽ. കയ്യിലും കാലിലും പരിക്കേറ്റ കുട്ടിയുടെ ശരിരത്തിൽ ചതവുകളും കണ്ടെത്തി. മർദ്ദനം അധ്യാപകൻ സമ്മതിച്ചതായി മാതാപിതാക്കൾ പറയുന്നു.[www.malabarflash.com]
എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. ചൊവ്വാഴ്ച ട്യൂഷനായി എത്തിയ നാലുവയസുകാരനെയാണ് ഇംഗ്ലീഷ് പറഞ്ഞില്ലെന്ന പേരിൽ അധ്യാപകൻ മർദ്ദിച്ചത്. കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനിലും പൊലിസിലും കുടുംബം പരാതി നൽകുകയായിരുന്നു. വിവരങ്ങൾ ചോദിച്ചപ്പോൾ മർദ്ദിച്ച വിവരം അധ്യാപകൻ സമതിയായി കുട്ടിയുടെ മാതാവ് പറയുന്നു.
പള്ളുരുത്തി പൊലിസ് അറസ്റ്റ് ചെയ്ത തക്ഷശില റ്റൂഷൻ സെന്റർ ഉടമ നിഖിലിലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ കയ്യിലും കലിലും അടിയേറ്റതിന്റെ പാടുകൾ ഉണ്ട്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരിരത്തിൽ ചതവുള്ളതായും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
0 Comments