തൃശൂർ പട്ടേപാടം പോട്ടത്തുപറമ്പിൽ മുജീബിന്‍റെ മകൾ ദിൽനയാണ് (18) മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിതാവ് മുജീബ് കുവൈത്തിലാണ്.
പ്ലസ് ടു ഫലം ദിൽന ഓൺലൈനിൽ പരിശോധിച്ച ശേഷം വെള്ളാങ്കല്ലൂരിലെ ജോലിസ്ഥലത്തുള്ള ഉമ്മ ഹസീനയെ വിളിച്ച് കരഞ്ഞതായി പറയുന്നു. അൽപം കഴിഞ്ഞ് ആശ്വസിപ്പിക്കാനായി ഹസീന തിരിച്ചു വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു. ഇരിങ്ങാലക്കുട പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട ഗവ. ആശുപത്രി മോർച്ചറിയിൽ.
നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു. ഇരിങ്ങാലക്കുട പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട ഗവ. ആശുപത്രി മോർച്ചറിയിൽ.
ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിൻ്ഖെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു.
0 Comments