NEWS UPDATE

6/recent/ticker-posts

മത്സ്യ തൊഴിലാളി കുടുംബത്തിലെ കുട്ടികൾക്ക് ഫർണിച്ചറുകൾ നൽകി

ഉദുമ: മത്സ്യ തൊഴിലാളി കുടുംബത്തിലെ കുട്ടികൾക്ക് പഠനസഹായത്തിനായി ഉദുമ ഗ്രാമ പഞ്ചായത്ത്‌ ഫർണിച്ചറുകൾ വിതരണം ചെയ്തു. 2021-22 വാർഷിക പദ്ധതി ഫണ്ടിൽ നിന്ന് 18 കുട്ടികൾക്കാണിത് നൽകിയത്.[www.malabarflash.com]

മുൻപ് 10 കുട്ടികൾക്ക് ഇവിടെ ലാപ്ടോപ്പുകളും നൽകിയിരുന്നു. കോട്ടിക്കുളം വയോജന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം. ബീബി അധ്യക്ഷയായി. 

അംഗങ്ങളായ കെ. വിനയകുമാർ, ഷൈനിമോൾ, കസ്തുരിബാലൻ, ശകുന്തള ഭാസ്കരൻ, ഫിഷറീസ് ഓഫീസർ പ്രമീള, ആസൂത്രണ സമിതി അംഗം പുരുഷോത്തമൻ, തീരദേശ വളണ്ടീയർ സുഷമ, എഡിഎസ് അംഗം അജിത, ആശാ വർക്കർ സാവിത്രി, മേറ്റ് സിന്ധു എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments