NEWS UPDATE

6/recent/ticker-posts

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി മുങ്ങിയ ഖത്തീബ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രായപൂർ ത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതിയായ ഖത്തീബിനെ പടന്നക്കാട് നിന്നും ആദൂർ സി ഐ എ.അനിൽകുമാറും സം ഘവും അറസ്റ്റുചെയ്തു.[www.malabarflash.com]


പടന്നക്കാട് മേൽപ്പാലത്തിന് സമീപത്തെ പള്ളിയിലെ ഖത്തീബും മദ്രസാ അധ്യാപകനുമായ കർണ്ണാടക സ്വദേശി സുബൈർ ദാരിമിയെയാണ്  സിഐയുടെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്ത്,

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ ഖത്തീബായിരിക്കെയാണ് ഇയാൾ ആൺകുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയത്.

2022 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. റംസാൻ വ്രതത്തിന്റെ 27-ാം ദിവസത്തിൽ മദ്രസ്സാധ്യാപകൻ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്നത് അതുവഴി വന്ന ആരോ യാദൃശ്ചികമായി നേരിൽക്കണ്ടതോടെയാണ് സംഭവം പുറത്തായത്.

സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തതോടെ ആദൂരിൽ നിന്നും മുങ്ങി പടന്നക്കാട്ടെ പള്ളിയിൽ ഖ ത്തീബും അധ്യാപകനുമായെത്തിയത്. ഇതറിഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിനെ അറിയിക്കുക യായിരുന്നു,

ആദൂരിൽ ജമാഅ ത്തിന് കീഴിലുള്ള ദർസിൽ അധ്യാപകനായിരിക്കെ മതപ ഠനത്തിനെത്തിയ കുട്ടിയെ നി രന്തരം പ്രകൃതിവിരുദ്ധപീഡ നത്തിന് ഇരയാക്കുകയായിരുന്നു. 

ആദൂർ സിഐ അനിൽകുമാറിനോ ടൊപ്പം എസ്ഐ രത്നാകരൻ, സീനിയർ പോലീസ് ഓഫീ സർമാരായ രാമചന്ദ്രൻനായർ, അജയ് വിൽസൻ, സന്ദീപ്,ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Post a Comment

0 Comments