NEWS UPDATE

6/recent/ticker-posts

കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കല്ല്യാണ വീട്ടില്‍ നിന്ന് ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്തു. വിറ്റ സ്വര്‍ണ്ണം കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ നിന്നും കണ്ടെത്തി. പരപ്പ മൂലപ്പാറയിലെ സമീറയെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 2,10,000 രൂപ കണ്ടെടുത്തു.[www.malabarflash.com]


ബേക്കല്‍ പള്ളിക്കരയിലെ തായത്ത് ഹൗസില്‍ ടി.അബ്ദുള്‍ വാഹിദിന്റെ ഭാര്യ ഹസീനയുടെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച ഹസീനയുടെ പരപ്പ പട്‌ളത്തെ തറവാട്ട് വീട്ടില്‍ നടന്ന കല്ല്യാണചടങ്ങിനിടെയാണ് മൂന്ന് സ്വര്‍ണവളകള്‍ അടങ്ങിയപെട്ടി നഷ്ടപ്പെട്ടത്. ഹസനയുടെ സഹോദരന്റെ മകളുടെ കല്ല്യാണത്തിന് ധരിക്കാനായി കൊണ്ടുവന്ന സ്വര്‍ണ്ണം തറവാട്ടുവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ പടിയിലായിരുന്നു വച്ചിരുന്നത്.

Post a Comment

0 Comments