വൈകിട്ട് 6ന് കോട്ടയത്തു നിന്നാണ് മൂഴിയാർ സിഐ ഗോപകുമാർ, എസ്ഐ വി.എസ്.കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കണ്ടെത്തിയത്.
തിങ്കളാഴ്ച വെളുപ്പിനായിരുന്നു സംഭവം. ആങ്ങമൂഴിയിൽനിന്ന് വെളുപ്പിനു പത്തനംതിട്ടയ്ക്കു സർവീസ് ആരംഭിക്കുന്ന ബസിലാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ 6 മണിക്ക് പത്തനംതിട്ടയിൽ എത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ വിളിച്ച് ബസ് ഡ്രൈവർക്കൊപ്പം പോകുകയാണെന്ന് പറഞ്ഞു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ ഷിബിൻ കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചുകോയിക്കലാണ് താമസം.
ഷിബിൻ ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് ടെർമിനലിൽ ഉപേക്ഷിച്ച ശേഷം പെൺകുട്ടിയുമായി മുങ്ങുകയായിരുന്നു. പെൺകുട്ടിയുമായി സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. ഇതറിഞ്ഞ പോലീസ് റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും നിരീക്ഷണത്തിലാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്. പോക്സോ കേസ് അടക്കം ഇയാൾക്കെതിരെ ചാർജ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

0 Comments