NEWS UPDATE

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; 37-കാരന് 40 വര്‍ഷം കഠിനതടവ്

ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പില്‍ ഹിളറി (മുത്തു-37)നാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്.[www.malabarflash.com]

പിഴയടയ്ക്കാത്തപക്ഷം വീണ്ടും രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. 

കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി. ഇരിങ്ങാലക്കുട സി.ഐ. ആയിരുന്ന ടി.എസ്. സിനോജാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്.

Post a Comment

0 Comments