NEWS UPDATE

6/recent/ticker-posts

മുഹിമ്മാത്ത് ഓർഫൻ ഹോം കെയർ സ്നേഹ സംഗമം ശ്രദ്ധേയമായി; 375 അനാഥ കുട്ടികള്‍ക്ക് സഹായമെത്തിച്ച് ബലി പെരുന്നാൾ സാന്ത്വനം

കാസർകോട്: മുഹിമ്മാത്ത് ഓർഫൻ ഹോം കെയർ വിദ്യാർത്ഥികളും കുടുംബങ്ങളും ഒത്ത് കൂടിയപ്പോൾ സ്നേഹ സംഗമം ശ്രദ്ധേയമായി. ഓര്‍ഫന്‍ ഹോംകെയര്‍ പദ്ധതിയിലൂടെ 375 അനാഥര്‍ക്ക് സാഹായം ചെയ്ത് മുഹിമ്മാത്ത് ബലി പെരുന്നാൾ സാന്ത്വനം.[www.malabarflash.com]

കാസർകോട്, കണ്ണൂർ ജില്ലകളിലെയും ദക്ഷിണ കര്ണാടകയിലെയും അനാഥ മക്കൾക്കുള്ള സഹായമാണ് വിതരണം ചെയ്തതത്. അനാഥ കുട്ടികളെ സ്വന്തം വീടുകളില്‍ തന്നെ സംരക്ഷിക്കുന്ന മുഹിമ്മാത്ത് ഓര്‍ഫന്‍ ഹോംകെയര്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ് 1500 രൂപയാണ് നല്‍കി വരുന്നത്. ബലി പെരുന്നാൾ സാന്ത്വനമായി 1200 രൂപയും ഇതിന്റെ കൂടെ നൽകി. ഇതിനകം നൂറുകണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട് . ഒരു വയസ്സിന് താഴെയുള്ള ശിശുക്കള്‍ മുതല്‍ 12 വയസ്സ് വരെയുള്ളവര്‍ക്ക് ഈ സ്‌കീമിലൂടെ സഹായം ലഭിച്ചു വരുന്നു.

ഫണ്ട് വിതരണോദ്ഘാനം മുഹിമ്മാത്ത് ഷാർജ ട്രഷറർ അബ്ദുല്ല ഹാജി ഏറോസോഫ്റ്റ് നിർവഹിച്ചു.മുഹമ്മദ് സലിം ചെന്നൈ മുഖ്യാതിഥിയായി. മൗലിദ് സദസ്സിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദൽ തങ്ങള്‍ നേതൃത്വ നൽകി. രക്ഷാകര്‍തൃ സംഗമത്തില്‍ അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ വിഷയാവതരണം നടത്തി. മുഹിമ്മാത്ത് സാന്ത്വനം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂർ ആമുഖ പ്രഭാഷണം നടത്തി. 

വൈ .എം അബ്ദുൽ റഹ്മാൻ അഹ്‌സനി, അബൂബക്കർ കാമിൽ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുൽ ഫത്താഹ് സഅദി, സലിം ബൈദള, മുഹമ്മദ് മുസ് ലിയാര്‍ തുപ്പക്കല്‍, മുർഷിദ് പുളിക്കൂർ , ഇർഷാദ് കളത്തൂർ ,മുഹമ്മദ് കുഞ്ഞി ഉളുവാർ, സിദ്ധീഖ് അഹ്‌സനി, ഫാറൂഖ് കുബണൂർ, മഹ്ബൂബ്‌ കോളിയാട്ട്, ഖലീൽ സുറൈജി, ആഷിഖ് ഗുണാജെ, നൗഫൽ കാട്ടിപ്പാറ, നൗഫൽ കനിയാല, സിയാദ് കളത്തൂർ, ഷഫീഖ് കളത്തൂർ, ജാബിർ ആദൂർ തുടങ്ങിയവര്‍ വിവിധ സെഷനുകക്ക് നേതൃത്വം നൽകി .

Post a Comment

0 Comments