‘2019-ലെ റമസാന്‍ സമയമായിരുന്നു അത്. ആ രാത്രികളില്‍ ഞാന്‍ സ്ഥിരമായി ഖബര്‍ സ്വപ്‌നം കാണാന്‍ തുടങ്ങി. കത്തിയെരിയുന്ന ഖബര്‍ ആയിരുന്നു. ആ ഖബറില്‍ എന്നെത്തന്നെയാണ് കാണാന്‍ കഴിഞ്ഞത്. കാലിയായ ഖബര്‍ കണ്ടിട്ടേയില്ല. എന്നെത്തന്നെ കണ്ടു. മനംമാറ്റത്തിന് തയ്യാറായില്ലെങ്കില്‍ അന്ത്യം ഇതായിരിക്കുമെന്ന് ദൈവം സൂചന നല്‍കുകയാണെന്ന് എനിക്ക് തോന്നി.
തുടർന്ന്, ആത്മീയതയെ സംബന്ധിച്ച് ധാരാളം വായിക്കുകയും പ്രസംഗങ്ങൾ കേൾക്കുകയും ചെയ്തു. നിങ്ങളുടെ അന്ത്യദിനത്തിലാകരുത് നിങ്ങള്‍ ഹിജാബ് ധരിക്കുന്ന ആദ്യ ദിനം എന്ന സന്ദേശം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. തുടര്‍ന്ന് ജീവിതത്തിലുടനീളം ഹിജാബ് ധരിക്കുമെന്ന് ശപഥം ചെയ്തു. ഇതോര്‍ത്ത് പിറ്റേന്ന് ഉറക്കമുണര്‍ന്നു. അന്നെന്റെ ജന്മദിനമായിരുന്നു. നേരത്തേ ധാരാളം സ്‌കാര്‍ഫുകള്‍ വാങ്ങിയിരുന്നു. ക്യാപ് ഉള്ളില്‍ ധരിച്ച് പുറത്ത് സ്‌കാര്‍ഫ് ചുറ്റി. ഇനിയൊരിക്കലും ഇത് ഊരിമാറ്റില്ലെന്ന് സ്വയം പറഞ്ഞു’. വിഷാദ രോഗത്തിൻ്റെ നാളുകളിലാണ് ഈ സ്വപ്നങ്ങൾ കണ്ടതും ഹിജാബ് ധരിക്കാൻ നിമിത്തമായതുമെന്ന് സന ഖാൻ പറയുന്നു
‘എനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടായിരുന്നു. പണവും പ്രശസ്തിയും ഉള്‍പ്പെടെ എല്ലാം. എനിക്ക് എന്താണോ വേണ്ടത് അത് എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നിട്ടും സന്തോഷവും സമാധാനവും മാത്രമുണ്ടായിരുന്നില്ല. അതു എന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചു. അതു വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. വിഷാദരോഗം തീവ്രമായതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് എനിക്കുതോന്നി’. വീഡിയോക്കിടയില്‍ സന പൊട്ടിക്കരയുന്നതും കാണാം. കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്നും താരം അവതാരകനോട് പറയുന്നുണ്ട്.
ഭർത്താവ് മുഫ്തി അനസ് സെയിദിനൊപ്പം ഈ വർഷത്തെ ഹജ്ജ് നിർവഹിച്ചിരുന്നു അവർ. ഒരു പൂവ് ചോദിച്ചപ്പോള്‍ ദൈവം ഒരു പൂക്കാലം തന്നുവെന്നാണ് ഹജ്ജനുഭവത്തെ സംബന്ധിച്ച് സന കുറിച്ചത്.

2020 ഒക്ടോബറിലാണ് സിനിമ ഉപേക്ഷിച്ച് ആത്മീയ മാർഗം സ്വീകരിച്ചതായി സന ഖാൻ വെളിപ്പെടുത്തിയത്.. നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തു.
0 Comments