NEWS UPDATE

6/recent/ticker-posts

ബേക്കൽ ഹോം സ്റ്റേ റിസോർട്ടിൽ നിന്നും ദമ്പതികൾ 6 ലക്ഷം രൂപ കവർച്ച ചെയ്തു

ഉദുമ: കാപ്പിൽ ബീച്ച് റോഡിലെ ബേക്കൽ ഹോം സ്റ്റേ റിസോർട്ടിൽ നിന്നും ദമ്പതികൾ 6 ലക്ഷം രൂപ കവർച്ച ചെയ്തു. കോട്ടികുളത്തെ വിഷ്ണുമഠത്തിന് സമീപം സൗപർണ്ണികയിലെ കെ.കെ.പ്രദീപന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ജീവനക്കാരായ ദമ്പതികൾ 6 ലക്ഷം രൂപ കവർച്ച ചെയ്തതെന്ന് പ്രദീപൻ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.[www.malabarflash.com]

കഴിഞ്ഞ രണ്ടുവർഷമായി കർണ്ണാടക ചിത്രദുർഗ്ഗയിലെ പ്രദീപ്, ഭാര്യ നിവേദിത എന്നിവർ റിസോർട്ടിൽ ജോലിചെയ്‌തു വരികയാണ്. ഇവർ ഇവിടെതന്നെയാണ് താമസം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കവർച്ച നടന്നത്. സംഭവത്തിന് ശേഷം ഇരുവരേയും കാണാനില്ല. അതിനാൽ ഇവർ തന്നെയാവും പണം കവർച്ച ചെയ്തതെന്ന് സംശയിക്കുന്നതായി ഉടമ പ്രദീപൻ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

റിസോർട്ടിന്റെ റിസപ്ഷന് സമീപത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് പണം മോഷ്ടിച്ചത്.

Post a Comment

0 Comments