കൊച്ചി: പെരുമ്പാവൂരിൽ പതിനൊന്ന് വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെ ആണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി വി സതീഷ് ശിക്ഷിച്ചത്. പല വകുപ്പുകളിലായി പോക്സോ കുറ്റം തെളിഞ്ഞതോടെ 20 വർഷം ശിക്ഷ ഇയാൾ ഒരുമിച്ച് അനുഭവിക്കണം.[www.malabarflash.com]
2020 ജനുവരിയിലാണ് മദ്രസയിലെ മുറിയിൽ വെച്ച് കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. 2020 ജനുവരി 19നാണ് സംഭവം. മറ്റ് കുട്ടികള്‍ ക്ലാസ് വിട്ട് പോയ ശേഷം പതിനൊന്നുകാരനെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി ലൈംഗക പീഡനത്തിന് ഇരയാക്കുകയായിരുന്നു. മൊബൈൽ ഫോൺ വീട്ടിലേക്ക് നൽകി അശ്ലീല ദൃശ്യങ്ങൾ കാണിക്കാനും ഇയാൾ ശ്രമിച്ചു.
വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അധികാരപദവിയിലിരുന്നുള്ള പീഡനം, 12 വയസ്സിൽ താഴെ ഉള്ള പീഡനം എന്നീ സാഹചര്യങ്ങൾ കണക്കിലെടുത്താണ് 67 വർഷത്തെ ശിക്ഷ. പീഡിപ്പിക്കപ്പെട്ട കുട്ടി അദ്ധ്യാപകർ വഴി ചൈൽഡ് ലൈനിനെ അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
0 Comments