ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീട്ടുപറമ്പിലാണ് അപകടം. അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിന്‍തോട്ടത്തിലേക്ക് പോകുമ്പോള്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍പറമ്പിലെ തെങ്ങുകള്‍ പൊട്ടിവീണു. ഷോണിനെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ പൊട്ടിവീണ് തെങ്ങുകള്‍ക്കടിയില്‍ കിടക്കുന്നതാണ് കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകള്‍ മാറ്റി കുട്ടിയെ ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് നാലിന് ചേവാര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും. അമ്മ: അനിത. സഹോദരി: സോണല്‍.
0 Comments