NEWS UPDATE

6/recent/ticker-posts

പള്ളിപ്പുഴ പുലിക്കോടൻ തറവാട്ടിൽ തെയ്യംകെട്ട് ഏപ്രിൽ 9 മുതൽ 11 വരെ

പള്ളിക്കര: പാക്കം പള്ളിപ്പുഴ പുലിക്കോടൻ വലിയവീട് തറവാട് താനത്തിങ്കാൽ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം അടുത്ത വർഷം ഏപ്രിൽ 9,10,11 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു.[www.malbarflash.com]

 2019 ൽ ആഘോഷകമ്മിറ്റി രൂപവത്കരിച്ച് 2020 ൽ തെയ്യംകെട്ട് നടത്തുവാൻ തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് നിബന്ധനകളെ തുടർന്ന് മാറ്റിവെച്ച പാലക്കുന്ന് കഴക പരിധിയിലെ തറവാടാണിത്. ദേവസ്ഥാനത്ത് നടന്ന യോഗത്തിൽ ആഘോഷകമ്മിറ്റി ചെയർമാൻ അരവത്ത് കെ ശിവരാമൻ മേസ്ത്രി അധ്യക്ഷനായി. 

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, സുനിഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, സെക്രട്ടറി ചൂരിത്തോട് നാരായണൻ, കേവീസ് ബാലകൃഷ്ണൻ, കൊപ്പൽ പ്രഭാകരൻ, കെ.വി.ജയശ്രീ, രാമകൃഷ്ണൻ മോയോലം, ടി.വി.കുഞ്ഞികണ്ണൻ നായർ, പി.വി. ബാബുരാജ്, പി. അനിരുദ്ധൻ, പി.കെ. രാജേന്ദ്രനാഥ്‌, സി.എച്ച്. നാരായണൻ, കൃഷ്ണൻ ചട്ടഞ്ചാൽ, മധുപാക്കം, രവീന്ദ്രൻ പാലക്കൽ,പി. ദാമോദരൻ, പ്രഭാകരൻ കണ്ണംവയൽ, കൃഷ്ണൻ അമ്പലത്തിങ്കാൽ, മാധവൻ പാക്കം, വീണാ സുകുമാരി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments