11 മുൻസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത്( ബുർഹാൻപുർ, ഖാണ്ഡ്‌വ,സാത്‌ന,സാഗർ, ഉജൈൻ) ബിജെപിയും രണ്ടിടത്ത്(ഭോപാൽ, ഇൻഡോർ) കോൺഗ്രസും ഒരിടത്ത് എഎപിയുമാണ് വിജയിച്ചത്. മറ്റിടങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന റാണി അഗർവാളിനെ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ അഭിനന്ദിച്ചു.
‘രാജ്യത്തുടനീളമുള്ള ആളുകൾ ആം ആദ്മി പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം അംഗീകരിക്കുന്നു’ എന്ന് കേജ്‍രിവാൾ ട്വീറ്റു ചെയ്തു. വരുമാനത്തിന്റെ കാര്യത്തിൽ ഇൻഡോറിനു ശേഷം സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ മുനിസിപ്പൽ കോർപ്പറേഷനാണ് സിംഗ്രൗലി മുനിസിപ്പൽ കോർപ്പറേഷൻ. കിഴക്കൻ യുപിയുമായി അതിർത്തി പങ്കിടുന്ന വിന്ധ്യ പ്രദേശത്താണ് കോർപറേഷൻ എന്നും പ്രത്യേകതയുണ്ട്.
അതിനിടെ, മധ്യപ്രദേശിലെ റേവ മുൻസിപൽ കൗൺസിലിൽ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി ഹരിനാരായൺ ഗുപ്ത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരഞ്ഞെടുപ്പു പരാജയം അറിഞ്ഞതിനു പിന്നാലെ ഹരിനാരായണനു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നാണ് വിവരം. ഹനുമാന മേഖലയിലെ മുനിസിപ്പൽ കൗൺസിലിലെ ഒൻപതാം വാർഡിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഹരിനായരായണനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അഖിലേഷ് ഗുപ്ത 14 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
മധ്യപ്രദേശിൽ 11 മുനിസിപ്പൽ കോർപ്പറേഷൻ, 36 നഗരസഭകൾ, 86 നഗർ പരിഷത്തുകൾ എന്നിവടങ്ങളിലേക്കു നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. ജൂലൈ 6നായിരുന്നു തിരഞ്ഞെടുപ്പ്. 16 നഗർ പാലിക നിഗം, 99 നഗർ പാലിക പരിഷത്ത്, 298 നഗർ പരിഷത്ത് എന്നിവയുൾപ്പെടെ 413 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 6, 13 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ജൂലൈ 20നാണ് വോട്ടെണ്ണൽ
https://www.manoramaonline.com/news/latest-news/2022/07/17/aap-makes-madhya-pradesh-debut-with-singrauli-mayoral-win.html
0 Comments