NEWS UPDATE

6/recent/ticker-posts

വായന ആസ്വാദന മത്സരത്തിന് എഴുത്തു പെട്ടി സ്ഥാപിച്ചു

പാലക്കുന്ന്: വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി ആസ്വാദന കുറിപ്പ് രചനാ മത്സരം നടത്തുന്നു. അതിനായി അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു.[www.malabarflash.com]

ലൈബ്രറി പ്രസിഡന്റ് പി.വി. രാജേന്ദ്രനിൽ നിന്ന് പ്രിൻസിപ്പൽ എ. ദിനേശൻ, മലയാളം അധ്യാപിക ടി. വി. രജിത, കുട്ടികൾ എന്നിവർ ചേർന്ന് എഴുത്തുപെട്ടി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി പള്ളം നാരായണൻ, ലൈബ്രറേറിയൻ
കെ.വി.ശാരദ, കെ. സരോജിനി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments