NEWS UPDATE

6/recent/ticker-posts

യുഎഇയെക്കാൾ പെട്രോള്‍ വിലക്കുറവ് ഇന്ത്യയിലെന്ന് അബ്ദുല്ലക്കുട്ടി; ട്രോൾ

യുഎഇയെക്കാൾ പെട്രോളിന് ഇന്ത്യയിൽ വിലക്കുറവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ അദ്ദേഹത്തെ ട്രോളി കമന്റുകൾ. 
[www.malabarflash.com]

പെട്രോൾ രാഷ്ട്രമായ യുഎഇയെക്കാൾ പെട്രോള്‍ വിലക്കുറവ് ഇന്ത്യയിൽ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്. ഒപ്പം യുഎഇയിലെയും കേന്ദ്രഭരണപ്രദേശമായ മാഹിയിലെയും പെട്രോൾ വില സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററും. അതിൽ ‘ഹബീബി കം ടു മാഹി’ എന്നും എഴുതിയിരിക്കുന്നു.

മാഹിയിൽ പെട്രോളിന് 93 രൂപ 78 പൈസയും യുഎഇയിൽ 96 രൂപ 27 പൈസയുമാണ് വില എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിന് താഴെ അബ്ദുല്ലക്കുട്ടിയെ പരിഹസിച്ചുള്ള പ്രതികറണങ്ങളാണ് ഏറെയും. 'വില കുറക്കാൻ സൗദി ഷെയ്ക്കിനെ വിളിച്ചാൽ മതി', രൂപയുടെ മൂല്യം ഇത്രയും താഴ്ന്നത് കൊണ്ടാണ് എന്നത് നിനക്ക് മാത്രമാണോ അറിയാത്തത്', 'മോദിയെ തന്നെ ട്രോളുന്നു', 'അവിടുത്തെ 96.6 മൂല്യവും ഇന്ത്യയുടെ മൂല്യം അറിയാമോ.. ആസ്ഥാനമണ്ഡൻ തന്നെയാണ്', 'വല്ലാത്ത ചാണകം തലയിൽ നൂറുശതമാനം ചാണകമാണെന്ന് തെളിയിച്ചു', 'ഇത് ഞമ്മന്റെ സംഘ വിജയം. പെട്രോൾ കീ ജയ്' തുടങ്ങി നീളുന്നു കമന്റുകൾ.

Post a Comment

0 Comments