NEWS UPDATE

6/recent/ticker-posts

അപ്‌സര ടൈഗര്‍ ഗാര്‍ഡന്‍ ഷോപ്പിംഗ് ഫെസ്റ്റ്‌ സമാപിച്ചു

കാസര്‍കോട്‌: കെ.പി.ആര്‍ റാവു റോഡിലുള്ള അപ്‌സര ടൈഗര്‍ ഗാര്‍ഡനിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ നടത്തിയ ഷോപ്പിംഗ് ഫെസ്റ്റ്‌ സമാപിച്ചു. ജനുവരി 1 മുതല്‍ ആരംഭിച്ച ഷോപ്പിംഗ് ഫെസ്റ്റില്‍ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്‌. ആഴ്‌ച തോറും നറുക്കെടുത്ത്‌ വീട്ടുപകരണങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു.[www.malabarflash.com]


ബമ്പര്‍ സമ്മാനമായ സ്‌കൂട്ടര്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നിവയുടെ നറുക്കെടുപ്പ്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌, ഗായകന്‍ നിഷാദ്‌, യൂത്ത്‌ വിംഗ് പ്രസിഡണ്ട്‌ നിസാര്‍ സിറ്റി കൂള്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
സമാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്‌ കെ.അഹമ്മദ്‌ ഷെരീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ഒന്നാം സമ്മാനമായ സുസുക്കി സ്‌കൂട്ടര്‍ ചെങ്കള നാലാംമൈൽ സ്വദേശി അലീമക്കും രണ്ടാം സമ്മാനമായ റെഫ്രിജറേറ്റര് ശരണ്യ കുഡ്‌ലു, മൂന്നാം സമ്മാനമായ വാഷിങ്ങ്‌ മെഷീന്‍ സെഫറ മഞ്ചേശ്വരക്കും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ വിതരണം ചെയ്‌തു.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള കീ ഫ്രെയിം ഇന്റര്‍നാഷനലിന്റെ ദേശീയ പുരസ്‌കാരം നേടിയ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്‌ കെ.അഹമ്മദ്‌ ഷെരീഫിനുള്ള ഉപഹാരം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍ സമ്മാനിച്ചു. ഷോപ്പിംഗ് ഫെസ്റ്റ്‌ സംഘാടക സമിതി ചെയര്‍മാന്‍ സമീര്‍ ലിയ അദ്ധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്‌ പ്രസിഡണ്ട്‌ ടി.എ.ഇല്ല്യാസ്‌, സെക്രട്ടറി കെ.ദിനേശ്‌, ട്രഷറര്‍ നയീം അങ്കോല, ടി.പി.അന്‍വര്‍, അഷ്‌റഫ്‌ നാലത്തടുക്ക, എം എം മുനീർ,സി കെ ഹാരിസ്,ഹാരിസ് സെനോറ, സമീർ ഔട്ട് ഫിറ്റ്,ഷംസീർ ആമസോണിക്സ്,അന്‍വര്‍ മിഡ്‌നൈറ്റ് ,ഷഫീഖ് സിക്സ് പാക്ക്,വാവ യൂസഫ് ഷാജഹാൻ , സത്താർ മൈഷ, സിയാഹുൽ ഹഖ് പരാഗ് ,അസ്‌ലം നൈസ് ,അസ്‌കർ മണിത്താലി ,അസിം എലിവേന് ,ഉനൈസ് ജൂനിയർ ജംഗിള് ,നൗഷാദ് സ്റ്റൈലോ ,ഷാജഹാൻ സിവ ,ആച്ചു റോഷിയ ,ഹാരിസ് ബേബിഫിറ്റ്‌ ,അഷറഫ് ടോഡ്‌സ് ,റഹീം അബയാസ് ,ബഷീർ ലോറ ,സാഹിർ സൈൻ അബായ ,മൂസകുഞ്ഞു കിഡ്സ് ക്യാമ്പ് ,ഉസ്മാൻ കളേഴ്സ് ,ജാസി കിലോമാട്ട് ,സൗകത്ത് സനാസ ,ശാമിൽ വൈ മാക്സ് ,സീക്രെട്ട് അബ്ദുൽഖാദർ ,ജാബി മാജിക് നീഡിൽ ,സിബിൻ ഹസൻ ,എയ്‌റ സുഹൈൽ ,ശകീൽ എ ആർ ഡിസൈൻ ,മൈജ ബ്ലിങ്ക് ,സിയാറത്ത്‌ ശാം ,റാസി ,ഷറഫുദ്ദീൻ ഗൂഡലൂക് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ ഗാനമേളയും അരങ്ങേറി.

Post a Comment

0 Comments