ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. മന്ത്രിയുടെ വിശ്വസത അര്‍പികത മുഖര്‍ജിയുടെ വസതിയുടെ പരിസരത്ത് നിന്നും കഴിഞ്ഞ ദിവസം ഇ ഡി 20 കോടി രൂപ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയിഡിന് ശേഷമാണ് അറസ്റ്റ്.[www.malabarflash.com]
പണം കണ്ടെടുത്തതിന് പിന്നാലെ തൃണമൂല്‍ നേതാവിനെ രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. സഹകരിക്കാതെ വന്നതോടെയാണ് അറസ്റ്റെന്ന് ഇ ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിടാന്‍ ആവശ്യപ്പെടുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്നായിരുന്നു ഇഡി അര്‍പിതയുടെ വീട്ടില്‍ റെഡിഡ് നടത്തിയത്. പിടിച്ചെടുത്ത 20 കോടിയോളം രൂപ അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതുന്നത്. 500, 2000 രൂപ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ കൂടുതല്‍. പിടിച്ചെടുത്ത തുക എണ്ണുന്നതിന് വേണ്ടി ബാങ്ക് അധികൃതരുടെ സഹായം ഇഡി ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. 20 മൊബൈല്‍ ഫോണുകളും അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത രേഖകള്‍, റെക്കോര്‍ഡുകള്‍, വ്യാജ കമ്പനികളുടെ വിവരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിദേശ കറന്‍സികള്‍, സ്വര്‍ണ്ണം എന്നിവ ഈ വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
0 Comments