NEWS UPDATE

6/recent/ticker-posts

പോത്തുമോഷ്ടാക്കള്‍ അറസ്റ്റില്‍; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ആലുവ: അറവുശാലയില്‍ കശാപ്പുചെയ്ത് വില്‍ക്കുന്നതിനായി പോത്തിനെ മോഷ്ടിച്ച രണ്ടംഗ സംഘം ആലുവയില്‍ പിടിയില്‍. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ പോത്ത് മോഷ്ടാക്കളുടെ സംഘമാണ് ആലുവ പോലീസിന്റെ പിടിയിലാകുന്നത്.[www.malabarflash.com]

കീഴ്മാട് തോട്ടുമുഖം കല്ലുങ്കല്‍ വീട്ടില്‍ മുഹ്സിന്‍ (28), കൊരങ്ങാട്ട് വീട്ടില്‍ മുഹമ്മദ് അലി (20) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

24-ാം തീയതി കുട്ടമശ്ശേരി പുഷ്പാകരന്‍ എന്നയാളുടെ വീട്ടില്‍നിന്നാണ് ഇവര്‍ പോത്തിനെ മോഷ്ടിച്ചത്. അന്വേഷണത്തില്‍ കീരംകുന്നത്ത് ഭാഗത്തെ പാടത്തുനിന്നും പോത്തിനെ കണ്ടെത്തി. മുഹ്സിനാണ് അറവുശാലയും പോത്തുവ്യാപാരവുമുള്ളത്. ഇവര്‍ വേറെയും മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. 

ഒരാഴ്ച മുന്‍പ് ആലുവയില്‍ നിന്ന് പോത്തിനെ മോഷ്ടിച്ച അശോകപുരം കൊടികുത്തുമല പുത്തന്‍പുരയില്‍ ഷെമീറിനേയും പ്രായപൂര്‍ത്തിയാകാത്ത സഹായിയേയും പോലീസ് പിടികൂടിയിരുന്നു.

Post a Comment

0 Comments