പത്തനംതിട്ട: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാനെതിരേ പോലീസ് കേസെടുത്തു. ദേശാഭിമാനം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കീഴ്‌വായ്പൂര്‍ പോലീസാണ് കേസെടുത്തത്. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.[www.malabarflash.com]
പരാമര്‍ശം വന്ന ശേഷം പത്തനംതിട്ട ജില്ലയില്‍ മാത്രം നിരവധി പരാതികളായിരുന്നു സജി ചെറിയാനെതിരേ വന്നിരുന്നത്. പക്ഷെ പോലീസ് കാര്യമായി ഇടപെട്ടിരുന്നില്ല. തുടര്‍ന്ന് ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചതോടെ തിരുവല്ല കോടതി കേസെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
സജി ചെറിയാനെതിരേ കേസെടുത്ത പശ്ചാത്തലത്തില്‍ പ്രതിപക്ഷം പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. എം.എല്‍.എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം
ഇതിനിടെ പ്രസംഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സംബന്ധിച്ചും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. ഒരു മണിക്കൂറില്‍ അധികമുള്ള പ്രസംഗത്തിന്റെ ചില ഭാഗം മാത്രം മാധ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ട്. ചില മാധ്യമങ്ങള്‍ക്ക് പ്രസംഗത്തിന്റെ പുര്‍ണമായ ഫെയ്‌സ്ബുക്ക് ലിങ്കും കിട്ടി. ഇതിന് പിന്നില്‍ മല്ലപ്പള്ളിയിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നമാണെന്നാണ് ആരോപണം.
0 Comments