എംപിയുടെ ഡല്‍ഹിയിലേയും കോഴിക്കോട്ടേയും ലക്ഷദ്വീപിലേയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തി. ഏതാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുളിച്ച് മത്സ്യ കയറ്റുമതിയില്‍ അഴിമതി നടത്തിയെന്നാണ് കേസ്.ആന്താരാഷ്ട്ര വിപണയില്‍ കിലോയ്ക്ക് 400 രൂപയുള്ള ട്യൂണ മത്സ്യം ലക്ഷദ്വീപില്‍ നിന്ന് സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ വഴി ശേഖരിച്ച മത്സ്യം വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടായി എന്നാണ് ആരോപണം.
ശേഖരിക്കുന്ന മത്സ്യം എസ്ആര്‍ടി ജനറല്‍ മര്‍ച്ചന്റ്‌സിന് മറിച്ചു വിറ്റുവെങ്കിലും ഫെഡറേഷന് കമ്പനി പണമൊന്നും നല്‍കിയില്ലെന്നാണ് ആരോപണം. ഇത് എല്‍സിഎംഎഫിനും മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും സിബിഐ പറയുന്നു. കഴിഞ്ഞ മാസം 25ന് സിബിഐ വിജിലന്‍സുമായി ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് സിബിഐ അറിയിച്ചു.

0 Comments