NEWS UPDATE

6/recent/ticker-posts

വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു

ഷഹ്ജഹാൻ: ഉത്തർപ്രദേശിലെ വിക്രംപുരിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.[www.malabarflash.com]


ഗ്യസ് സിലിണ്ടറിന്റെ ലീക്കാണ് പൊട്ടിത്തെറിക്ക് ഇടയാക്കി​യതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടറിന്റെ റെഗുലേറ്ററിനുള്ള ലീക്കാണ് പൊട്ടിത്തെറിക്കും തുടർന്ന് തീപിടിക്കുന്നതിനും ഇടയാക്കിയതെന്ന് ജലാലാബാദ് പോലീസ് പറഞ്ഞു. 

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പൊള്ളലേറ്റവരെ അടിയന്തര ചികിത്സക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments