NEWS UPDATE

6/recent/ticker-posts

ലയൺസ് ക്ലബ്ബ് ഡോക്‌ടേഴ്‌സ് ദിനാചരണം നടത്തി

കാസര്‍കോട്: ഡോക്ടേഴ്‌സ് ദിനത്തില്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് കാസര്‍കോടിന്റെ ജനകീയ ഡോക്ടര്‍ ബാജാ കേശവ് ഭട്ടിനെ ആദരിച്ചു. ബീരന്ത് വയലിലെ വീട്ടിലെത്തിയായിരുന്നു ഡോക്ടര്‍ക്ക് ആദരവ് നല്‍കിയത്.

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ആസിഫ് മാളിക, സെക്രട്ടറി റാഷിദ് പെരുമ്പള, വൈസ് പ്രസിഡണ്ട് അഷ്റഫലി അച്ചു, ജോയിന്റ് സെക്രട്ടറി സനൂജ്, ക്ലബ്ബ് അംഗം നാച്ചു ചൂരി എന്നിവര്‍ ഡോക്ടര്‍ ബാജാ കേശ ഭട്ടിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ആദരവ് നല്‍കിയത്. ഡോക്ടറെ ഷാളണിയിച്ച് ആദരിക്കുകയും, നല്‍കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ആസിഫ് മാളിക ഡോക്ടര്‍ക്ക് മെമെന്റോ കൈമാറി. ക്ലബ്ബ് അംഗം നാച്ചു ചൂരി ഷാളണിയിച്ചു.

കാസര്‍കോട്ടെ നിര്‍ധന രോഗികളുടെ അത്താണിയാണ് ഡോക്ടര്‍ ബാജാ കേശവ ഭട്ട്. മെഡിക്കല്‍ ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇദ്ദേഹം സൗജന്യ ചികിത്സ നല്‍കിയത്. ലളിത ജീവിതത്തിനുടമയായ ഡോക്ടര്‍ കേശവ ഭട്ട് രോഗികള്‍ക്ക് ഏതുസമയത്തും ചികിത്സ ഉറപ്പാക്കുവാന്‍ സദാ സന്നദ്ധനാണ്.സേവന രംഗത്ത് സമാനതകളില്ലാത്ത മാതൃകാ പ്രവര്‍ത്തനം നടത്തുന്ന ബാജാ കേശവ ഭട്ടിനെ ആദരിക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്ലബ്ബ് പ്രസിഡണ്ട് ആസിഫ് മാളിക പറഞ്ഞു. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ സ്നേഹാദരവിന് ഡോക്ടര്‍ ബാജാ കേശവ് ഭട്ട് നന്ദി പറഞ്ഞു.

കാസര്‍കോട്‌:
ലയണ്‍സ്‌ ക്ലബ്ബ്‌ ഇന്റര്‍നാഷനല്‍ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണറുടെ അഞ്ചിന പരിപാടി കിക്ക്‌ സ്റ്റാര്‍ട്ടിന്റെ ഭാഗമായി ജൂലൈ 1 ന്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂലൈ 1 ഡോക്‌ടേര്‍സ്‌, ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ട്‌ ദിനത്തിന്റെ ഭാഗമായി മുളിയാര്‍ ചി.എച്ച്‌.സിയിലെ ഡോ. ഷമീമ തന്‍വീര്‍, കാസര്‍കോട്ടെ മുതിര്‍ന്ന ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്‌ എ.കേശവ ഭട്ട്‌ എന്നിവരെ ആദരിച്ചു.
1967ല്‍ കാസര്‍കോട്ട്‌ ടാക്‌സ്‌ പ്രാക്‌ടീസ്‌ ആരംഭിച്ച കാസര്‍കോട്ടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റാണ്‌ എ.കേശവ ഭട്ട്‌. കോവിഡ്‌ കാലത്ത്‌ ചെങ്കള പി.എച്ച്‌.സിയില്‍ സേവനമനുഷ്‌ഠിച്ചിരുന്ന ഡോ. ഷമീമ തന്‍വീര്‍ സ്‌തുത്യര്‍ഹമായ സേവനത്തിന്‌ ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുളിയാര്‍ പി.എച്ച്‌.സിയില്‍ എന്റോസള്‍ഫാന്‍ രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായ സേവനം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

മുളിയാര്‍ പി.എച്ച്‌. സിയില്‍ നടന്ന ചടങ്ങില്‍ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ എം.എം.നൗഷാദ്‌ ഉപഹാരം സമര്‍പ്പിച്ചു. മുളിയാര്‍ പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത്‌ പൊന്നാടയണിയിച്ചു. ഹെല്‍ത്ത്‌ സൂപ്രണ്ട്‌ കുഞ്ഞികൃഷ്‌ണന്‍, ബി. സുകുമാരന്‍, അഷ്‌റഫ്‌ ഐവ, അബ്‌ദുല്‍ ഖാദിര്‍ തെക്കില്‍, മഹമൂദ്‌ ഇബ്രാഹിം, സുനൈഫ്‌ എം.എ.എച്ച്‌, അബ്‌ദുല്‍ നാസിര്‍, മജീദ്‌ ബെണ്ടിച്ചാല്‍, ആസിഫ്‌ ടി.എം, ഷരീഫ്‌ കാപ്പില്‍, റഹീസ്‌ മുഹമ്മദ്‌ സംസാരിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതവും ട്രഷറര്‍ എം.എ സിദ്ദീഖ്‌ നന്ദിയും പറഞ്ഞു.

അഞ്ചിന പരിപാടിയോടനുബന്ധിച്ച്‌ രക്തദാനം, ഉച്ച ഭക്ഷണ വിതരണം, മരം നടീല്‍ എന്നിവയും സംഘടിപ്പിച്ചു..

കാഞ്ഞങ്ങാട്:
ഡോക്‌ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഡോക്ടർമാരെ ആദരിച്ചു. കാഞ്ഞങ്ങാട് ഐശാൽ മെഡി സിറ്റിയിൽ നടന്ന പരിപാടിയിൽ ഡോക്ടർമാരായ നിസാർ, മൊയ്‌തീൻ, ബഷീർ എന്നിവരെയാണ് ആദരിച്ചത്.

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം ബി ഹനീഫ് ഷാൾ അണിയിച്ച് ആദരിച്ചു. അൻവർ ഹസൻ, ബഷീർ കുശാൽ,അഷറഫ് കൊളവയൽ, പി.എം. അബ്ദുന്നാസർ, നൗഷാദ് സി.എം., ഹമീദ് ചേരക്കാടത്ത്, പ്രദീപ് എക്സൈഡ്, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, അബൂബക്കർ ഖാജ , റഫീഖ് ആവിക്കൽ, ശ്രീകുമാർ പള്ളഞ്ചി, മുഹാജിർ പൂച്ചക്കാട് എന്നിവർ സംബന്ധിച്ചു .

പാലക്കുന്ന്:
പാലക്കുന്നിലെ സീനിയർ ജനകീയ ഡോക്ടർ മണികണ്ഠൻ നമ്പ്യാരെ ഡോക്ടർസ് ഡേയിൽ പാലക്കുന്നു ലയൺസ് ക്ലബ്‌ ആദരിച്ചു. അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി എസ്. പി .എം ഷറഫുദ്ദ്ധീൻ പൊന്നാടയും പുരസ്‌ക്കാരവും നൽകി.പ്രസിഡന്റ് മോഹനൻ പട്ടത്താൻ അധ്യക്ഷനായി. സെക്രട്ടറി സതീശൻ പൂർണിമ, ട്രഷറർ രാജേഷ് ആരാധന, കുമാരൻ കുന്നുമ്മൽ,പി. പി. ചന്ദ്രശേഖരൻ, എൻ. ബി.ജയകൃഷ്ണൻ , റഹ്മാൻ പൊയ്യയിൽ, രവീന്ദ്രൻ , ബാലകൃഷ്ണൻ കേവീസ് , എം.കെ. പ്രസാദ്, മോഹൻദാസ് ചാപ്പയിൽ, വിശ്വനാഥൻ കൊക്കാൽ എന്നിവർ സംസാരിച്ചു .

Post a Comment

0 Comments