നീലേശ്വരം: ഇത്തവണത്തെ ഡോക്ടേഴ്സ് ഡേ നീലേശ്വരം താലൂക്കാശുപത്രിയിലെ ഡോക്ടർമാർക്ക് അവിസ്മരണീയ അനുഭവമായി. പായസവിതരണം, പൊന്നാടയണിക്കൽ, എന്നിവ കൂടാതെ കൂറ്റൻ കേക്കും മുറിച്ച് വിതരണം ചെയ്താണ് ജീവനക്കാർ ഡോക്ടർമാർക്ക് ആദരവ് പ്രകടിപ്പിച്ചത്.[www.malabarflash.com]
ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ, ഡോ.ജമാൽ അഹമ്മദ്,ഡോ.അമ്പിളി രാമചന്ദ്രൻ, ഡോ.നജൂദ, ഡോ.ഗോപിക, ഡോ.ഹിരൺ, ഡോ.അമൽ എന്നിവർ ആദരം ഏറ്റുവാങ്ങി. ഹെൽത്ത് സൂപ്പർവൈസർ കുഞ്ഞികൃഷ്ണൻ, സീനിയർ നേഴ്സിങ്ങ് ഓഫീസർമാരായ ശ്രീലത, റോസിലിൻ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ നേഴ്സിങ്ങ് ഓഫീസർ ജലജ ,പാലിയേറ്റീവ് നേഴ്സ് മിനി, എന്നിവർ സംസാരിച്ചു.
ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് തീർത്ഥംകര, സ്വാഗതവും, നേഴ്സിങ്ങ് ഓഫീസറും സ്റ്റാഫ് സെക്രട്ടറിയുമായ ഷൈമ നന്ദിയും പറഞ്ഞു. ജീവനക്കാരുടെ കലാപരികളും തുടർന്ന് അരങ്ങേറി.
0 Comments