കാസർകോട്: കാഞ്ഞങ്ങാട് പുതിയ കോട്ട പുങ്കാവനം ക്ഷേത്രത്തിനു സമീപത്തെ മരത്തിനു കീഴിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുന്നു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി തീഅണച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു.[www.malabarflash.com]
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബെന്നി, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ പിജി. ജീവൻ, എച്ച് ഉമേശൻ, എച്ച് നിഖിൽ, അനന്ദു, അജിത്ത് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഹോസ്ദുർഗ് പോലിസ് സ്റ്റേഷനിലെ ഡ്രൈവർ പ്രദീപിന്റെ വാഹനമാണ് അഗ്നിക്കിരയായത്.
0 Comments