കോഴിക്കോട്: മാവൂര്‍ റോഡിലെ മര്‍കസ് കോംപ്ലക്‌സ് കെട്ടിടത്തില്‍ തീപിടുത്തം. മര്‍കസ് കോംപ്ലക്‌സ് പള്ളിയുടെ പിന്‍ഭാഗത്തെ കെട്ടിടത്തില്‍ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍ ഗോഡൗണില്‍ ആണ് തീ പിടിച്ചത്.[www.malabarflash.com]
നിരവധി പുസ്തകങ്ങളും കമ്പ്യൂട്ടറുകളും മറ്റും കത്തി നശിച്ചു. രാത്രി 11 മണിയോടെയാണ് സംഭവം. അര മണിക്കൂറോളം നീണ്ടു നിന്ന തീ ബീച്ച് , മീഞ്ചന്ത സ്റ്റേഷനുകളില്‍ നിന്നും എത്തിയ നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് അണച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
0 Comments