NEWS UPDATE

6/recent/ticker-posts

ക്ഷയരോഗ പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഉദുമ: കാഞ്ഞങ്ങാട് ബ്ലോക്ക് ആരോഗ്യമേളയുടെ ഭാഗമായി ഉദുമ കുടുംബാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ ബേക്കൽ കടപ്പുറത്ത് സംഘടിപ്പിച്ച ക്ഷയരോഗ പ്രതിരോധ ബോധവൽക്കരണ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു .സ്ഥിരം സമിതി ചെയർപേഴ്സൺ സൈനബ അബൂബക്കർ അധ്യക്ഷയായിരുന്നു.[www.malabarflash.com]

മെഡിക്കൽ ഓഫീസർ എം. മുഹമ്മദ്‌, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.വി.ഗോപിനാഥ്, ഹെൽത്ത് സൂപ്പർവൈസർ കെ.കെ. ധർമ്മേന്ദ്രൻ, വാർഡ് അംഗം ഷൈനി മോൾ , ബേക്കൽ ഗവ.എൽ. പി. സ്കൂൾ പ്രഥമാധ്യാപകൻ ബാലകൃഷ്ണൻ, ഹെൽത്ത് ലൈൻ ഡയരക്ടർ മോഹനൻ മാങ്ങാട്, ശംഭു ബേക്കൽ ,മഹേഷ് ബേക്കൽ, കെ. ലത ആശാവർക്കർമാരായ കെ.മീന,എസ് സാവിത്രി, ബി.സാവിത്രി എന്നിവർ സംസാരിച്ചു. 

ഗൃഹ സന്ദർശനം , ബോധവൽക്കരണ ക്ലാസ്സ് , കഫ പരിശോധന, ആരോഗ്യ റാലി എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു .

  

Post a Comment

0 Comments