NEWS UPDATE

6/recent/ticker-posts

പൊള്ളാച്ചിയിൽ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ പാലക്കാട്ട് കണ്ടെത്തി, കടത്തിയത് രണ്ട് സ്ത്രീകൾ

കോയമ്പത്തൂർ: പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.[www.malabarflash.com]

ഞായറാഴ്ച രാവിലെയാണ് പൊള്ളാച്ചി കുമരൻ നഗർ സ്വദേശി യൂനിസ് - ദിവ്യ ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ പെട്ടന്ന് കണ്ടെത്താനായത്. പ്രതികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് രണ്ട് സ്ത്രീകൾ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അവർ പൊള്ളാച്ചി ബസ് സ്റ്റാന്റിൽ നിന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും ദൃശ്യങ്ങള്‍ പൊള്ളാച്ചി പോലീസിനു ലഭിച്ചു. പൊള്ളാച്ചി പോലീസും പാലക്കാട് പോലീസും ചേർന്നാണ് കുഞ്ഞിനെ കണ്ടുപിടിച്ചത്.

Post a Comment

0 Comments