കാസറകോട്: ദേശീയ പാതയില്‍ ഓട്ടോ റിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു. മുട്ടത്തോടി കോപ്പ ഹിദായത് നഗറിലെ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റ മകന്‍ മുഹമ്മദ് അശ്‌റഫ് (27) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകീട്ട് മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നിലാണ് അപകടം. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഇര്‍ഫാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അശ്‌റഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കാണ് യുവാവിന് സാരമായി പരിക്കേറ്റത്. റോഡിൽ വീണ് തലച്ചോർ പുറത്ത് വന്നിരുന്നു.
ഈ മാസം 17 ന് അശ്‌റഫിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. ശനിയാഴ്ചയാണ് യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.
മാതാവ്: ഖൈറുന്നീസ. മറ്റ് സഹോദരങ്ങള്‍: റസീന, ശാഹിന, ശഹര്‍ബാന.
0 Comments