ഇടുക്കി: കാമുകനൊപ്പം കഴിയാൻ വാഹനത്തിൽ മയക്കുമരുന്ന് വച്ച് ഭർത്താവിനെ കേസിൽപെടുത്താൻ ശ്രമിച്ച് ഒടുവിൽ വെട്ടിലായ പഞ്ചായത്ത് മെമ്പറുടെ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ഇടുക്കിയിലെ വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാർഡായ അച്ചക്കാനം വാർഡിലെ ഉപതെരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയം വരിച്ചത്.[www.malabarflash.com]
കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്വതന്ത്ര സൗമ്യ സുനില്‍ വിജയിച്ച വാർഡാണ് ഇത്. എന്നാൽ, ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച് സൗമ്യയും കൂട്ടാളികളും പൊലീസ് പിടിയിലായതോടെ മെമ്പർ സ്ഥാനം നഷ്ടമായി. കേസിൽ അകപ്പെട്ടതോടെ സൗമ്യ സുനിലില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യുഡിഎഫ് സ്ഥാനാർഥി സൂസന്‍ ജേക്കബ്ബാണ് ഇത്തവണ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ലിസ ജേക്കബായിരുന്നു എതിരാളി. ബിജെപിയെ പ്രതിനിധീകരിച്ച് രാധ അരവിന്ദും മത്സരരംഗത്തുണ്ടായിരുന്നു.
0 Comments