NEWS UPDATE

6/recent/ticker-posts

യുവതിയുടെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ച് കൊന്നത് ഭര്‍ത്താവ്, അറസ്റ്റില്‍

കൊല്ലം: കുരീപ്പള്ളി സ്വദേശിയായ യുവതി ഭര്‍ത്തൃഗൃഹത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഭര്‍ത്താവ് ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്നാണ് യുവതി മരിച്ചത്.[www.malabarflash.com]


ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുല്‍ ബാരിയുടെ ഭാര്യ ആമിന(22)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ട ആമിനയെ അബ്ദുല്‍ ബാരിയും ബന്ധുക്കളുംചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പുതന്നെ ആമിന മരിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ അന്നുതന്നെ പിതാവ് മുഹമ്മദ് ആഷിഖ് സംശയം പ്രകടിപ്പിച്ചിരുന്നു. പള്ളിത്തോട്ടം പോലീസിന്റെ നിര്‍ദേശപ്രകാരം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അസാധാരണ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പള്ളിത്തോട്ടം പോലീസ്, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

പെണ്‍കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാന്‍തക്ക അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതിനാലുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവായ അബ്ദുല്‍ ബാരിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എ.അഭിലാഷിന്റെ മേല്‍നോട്ടത്തില്‍ പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ഫയാസ്, എസ്.ഐ.മാരായ സുകേഷ്, അനില്‍ ബേസില്‍, ജാക്‌സണ്‍ ജേക്കബ്, എ.എസ്.ഐ.മാരായ കൃഷ്ണകുമാര്‍, സുനില്‍, എസ്.സി.പി.ഒ.മാരായ സുമ ഭായ്, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments