NEWS UPDATE

6/recent/ticker-posts

മുഹമ്മദ് ഉമറുല്‍ ഫാറൂഖ് ബുഖാരി മഹല്ലുകളില്‍ പരിവര്‍ത്തനം സാധ്യമാക്കി: കുമ്പോല്‍ തങ്ങള്‍

മഞ്ചേശ്വരം: ധാര്‍മികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന മഹല്ലുകളില്‍ കടന്നുചെന്ന് വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റം സാധ്യമാക്കിയ പരിഷ്‌കര്‍ത്താവായിരുന്നു സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി എന്ന് സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഏഴാമത് ഉറൂസ് മുബാറക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


ചുരുങ്ങിയ കാലം കൊണ്ട് ഒരു പുരുഷായുസ്സില്‍ ചെയ്തു തീര്‍ക്കാവുന്നതിലും എത്രയോ വലിയ സേവനമാണ് സമൂഹത്തിനായി ചെയ്തത്. ആയിരക്കണക്കിന് പണ്ഡിതരെ വാര്‍ത്തെടുത്തു. വിവിധ പ്രദേശങ്ങളില്‍ പള്ളി മദ്രസകള്‍ സ്ഥാപിച്ചു. സമൂഹത്തിന് ആത്മീയ പിന്തുണ നല്‍കുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊടുക്കുകയും ചെയ്തു. സ്ത്രീ വിദ്യാഭ്യാസരംഗത്ത് വലിയ മാതൃക സൃഷ്ടിച്ച തങ്ങള്‍ മള്ഹറിലൂടെ സമന്വയ വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിന് ദിശാബോധം നല്‍കി.

 കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി അധ്യക്ഷത വഹിച്ചു.

നാലു ദിനം നീണ്ടുനില്‍ക്കുന്ന ഉറൂസ് മുബാറക്കിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അതാഉല്ലാ തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തി.
മഖാമില്‍ നടന്ന കൂട്ട സിയാറത്തിന് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി നേതൃത്വം നല്‍കി. ബുര്‍ദ മജ്ലിസിന് ഹാഫിസ് സ്വാദിഖലി ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കി. സ്വലാത്ത് മജ്ലിസിന് മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ഉദ്യാവരം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ കുമ്പള, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ബേക്കല്‍, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ പി ഹുസൈന്‍ സഅദി കെ.സി റോഡ്, ഹംസക്കോയ ബാഖവി അല്‍ കാമിലി കടലുണ്ടി,കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം.എസ്.എം അബ്ദുറശീദ് സൈനി,മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദലി മുസ്ലിയാര്‍ നുച്യാട്, സകരിയ്യ ഫൈസി,മുഹമ്മദലി മുസ്ലിയാര്‍ കൊട്ടപ്പുറം,ഹസന്‍ സഅദി അല്‍ അഫ്‌ളലി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി,സുബൈര്‍ സാഖാഫി വട്ടോളി,കുഞ്ഞാലി സഖാഫി കോട്ടൂര്‍,മുഹമ്മദ് ശരീഫ് ബാഖവി കാട്ടിപ്പള്ള, അബ്ദുല്‍ ഹമീദ് സഖാഫി പാടി,അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക,ത്വയ്യിബ് സഅദി കുന്നുംപുറം, ജാബിര്‍ സഖാഫി കോടമ്പുഴ,പി.ബി ബഷീര്‍ പുളിക്കൂര്‍, അഡ്വ.ഹസന്‍ കുഞ്ഞി മള്ഹര്‍, പള്ളിക്കുഞ്ഞി ഹാജി ഹൊസങ്കടി, ഇബ്രാഹിം ഹാജി ഉപ്പള, അബ്ദുറഹ്‌മാന്‍ ഹാജി പൊസോട്ട്, മൊയ്തീന്‍ ഹാജി ജിദ്ദ, ഇബ്രാഹിം ഹാജി ബാക്രബൈല്‍, മഹ്‌മൂദ് ഹാജി ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments