തന്റെ തല ബലം പ്രയോഗിച്ച് കട്ടിലിന് ഇടിച്ചെന്ന് ശബ്ദ ശകലത്തിലുണ്ട്. നേരത്തെ, റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിഫയെ മെഹ്നാസ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. മെഹ്നാസ് ഉപദ്രവിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് റിഫയുടെ സഹോദരന്‍ നേരത്തെ പറഞ്ഞിരുന്നു.
മാര്‍ച്ച് ഒന്നിനാണ് ദുബെ ജാഫിലിയിലെ ഫ്ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത് എന്നാണ് പോലീസിന് നല്‍കിയ മൊഴി. നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ മറവു ചെയ്തു. മെഹ്നാസിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്ന് റിഫയുടെ കുടുംബം ദുരൂഹതയാരോപിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാക്കൂര്‍ പോലീസ് മെഹ്നാസിനെതിരെ കേസെടുത്തു.മൊഴിയെടുക്കാന്‍ കാസറകോട് പോയെങ്കിലും മെഹ്നാസിനെ കാണാന്‍ സാധിച്ചിരുന്നില്ല.
റിഫ മെഹ്നുവിന്റെ ഓഡിയോയില്‍ ഉള്ളത്:

റിഫ മെഹ്നു: ഇത് അങ്ങനെ അല്ലെടാ, ആണുങ്ങള് ആണുങ്ങളെ തല്ലുണ്ടാക്കില്ലേ, ആണിനെ തല്ലുന്നത് പോലെയാണ് തല്ലുന്നത്. എനിക്ക് എന്തെങ്കിലും ആയിപ്പോയാല്‍ മെഹ്നു എന്താക്കും, എന്നെ സഹിക്കണ്ടേ. എന്റെ തലക്കൊക്കെ അടിയേറ്റിട്ട് എന്തെങ്കിലും ആയിപ്പോയാല്‍ മെഹ്നു എന്താക്കും?
പുരുഷ ശബ്ദം: തല അങ്ങനെ മുഴച്ചതാ?
റിഫ മെഹ്നു: കട്ടിലിന് കൊണ്ടുപോയി ഇടിച്ചത് ഈ തല.
പുരുഷ ശബ്ദം: ഒറ്റക്കോ?
റിഫ മെഹ്നു: ഇത് പിടിച്ചിട്ട് കൊണ്ടുപോയി കുത്തിയതെന്ന്. നിലത്തുക്കൂടി ഇട്ട് ഉരുട്ടി. പറയാനാണെങ്കില്‍ കുറേയുണ്ട് പറയാന്‍.
പുരുഷ ശബ്ദം: നിനക്ക് അവനെ പിരിഞ്ഞ് ഇരിക്കാന്‍ കഴിയില്ല. ഇനിക്ക് ഉറപ്പാ.
റിഫ മെഹ്നു: തല്ലിയിട്ടുള്ള പ്രതികാരം ഞാനായിട്ട് ചെയ്യില്ല. മറ്റുള്ളവരില്‍ നിന്ന് കിട്ടുന്നത് കണ്ടിട്ട് ഞാന്‍ മനസ്സിന്റെ ഉള്ളില്‍ ആശ്വസിക്കും. നീ പറഞ്ഞത് കൊണ്ടു മാത്രം ഞാന്‍...
0 Comments