NEWS UPDATE

6/recent/ticker-posts

മള്ഹർ ബെംഗളൂരു കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ബെംഗളൂരു: മഞ്ചേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മള്ഹറു നൂറിൽ ഇസ്ലാമി തഅലീമിയുടെ ബംഗളൂരു കമ്മിറ്റിക്ക് പുതിയ സാരഥികളെ പ്രഖ്യിപിച്ചു. സംഗമം മള്ഹർ ജനറൽ സെക്രട്ടറി സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരിയുടെ അധ്യക്ഷതയിൽ അനസ് സിദ്ധീഖി ഷിറിയ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ഇസ്മായിൽ സഅദി കിന്യ, താജുദ്ദീൻ ഫാളിലി തുടങ്ങിയവർ പ്രസംഗിച്ചു.സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

ഉപദേശക സമിതി: സയ്യിദ് അബ്ദുറഹിമാൻ ശഹീർ അൽ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സദി അൽ ബുഖാരി, അനസ് സിദ്ധീഖി ഷിറിയ, ഇസ്മാഈൽ സാദി കിന്യ, ബഷീർ സഅദി പീന്യ, അഡ്വ. ഹസ്സൻ കുഞ്ഞി മള്ഹർ, സമദ് മുസ്ലിയാർ ചാലിയം

പ്രസിഡന്റ്: താജുദ്ദീൻ ഫാളിലി, സെക്രട്ടറി:ഉമൈർ സഖാഫി കളത്തൂർ,
ഫിനാൻഷ്യൽ സെക്രട്ടറി: റസാഖ് ജെ സി നഗർ, വൈസ്.പ്രസിഡന്റ്: ഹക്കീം ആർ ടി നഗർ, മുനീർ ആർഎംസി, സുബൈർ ഉസ്താദ് എച്ച്.എസ്.ആർ, മൻസൂർ ജയനഗർ, ജോയിന്റ് സെക്രട്ടറി: റസാഖ് ഫിഷ് യശ്വന്തപൂർ, ഷിഹാബ് മടിവാള, ഹമീദ് ഇലക്ട്രോണിക് സിറ്റി, ഹസ്സൻ മുടിപ്പു മാർത്തഹള്ളി.

Post a Comment

0 Comments