മട്ടാഞ്ചേരി: ഹോട്ടലിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം ക്യൂ ആര്‍ കോഡ് വെച്ച് തട്ടിപ്പുനടത്തിയ കേസിലെ പ്രതിയെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന്‍ (33) ആണ് പിടിയിലായത്.[www.malabarflash.com]
ജൂണ്‍ ആറിനാണ് തോപ്പുംപടി പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് പകരം സ്ഥാപിച്ച് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഹോട്ടലുടമയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
0 Comments