ഉഡുപ്പി: രോഗിയുമായി അതിവേഗത്തില്‍ പോവുകയായിരുന്ന ആംബുലന്‍സ് ടോള്‍ബൂത്തിനടുത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു. കര്‍ണാടക ഉഡുപ്പി ജില്ലയിലെ ഹിരൂറിലുള്ള ഒരു ടോള്‍ബൂത്തിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.[www.malabarflash.com]
രോഗിയെയും കൂടെയുള്ള രണ്ടുപേരെയും വഹിച്ചാണ് വലിയ ആംബുലന്‍സ് വന്നത്. ടോള്‍ ബൂത്തിന്റെ പ്രത്യേക പാതയിലേക്ക് വാഹനം വരുന്നത് കണ്ട ടോള്‍ ബൂത്ത് ജീവനക്കാര്‍ റോഡിലുള്ള ബാരിക്കേഡ് മാറ്റുന്നതിനിടെ തെന്നിമാറിയ ആംബുലന്‍സ് ഇടിച്ചുമറിയുകയായിരുന്നു.
ബാരിക്കേഡുകള്‍ പെട്ടെന്ന് എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന ജീവനക്കാരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. രണ്ടെണ്ണം ഒരു ജീവനക്കാരന്‍ എടുത്തുമാറ്റി മാറ്റിയിരുന്നു. മൂന്നാമത്തേത് മറ്റൊരു ജീവനക്കാരന്‍ മാറ്റിക്കഴിയുന്നതിന് മുന്നെ തെന്നിവന്ന ആംബുലന്‍സ് ടോള്‍ബൂത്തിന്റെ തൂണിലേക്ക് ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേരും ഒരു ടോള്‍ബൂത്ത് ജീവനക്കാരനുമാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
0 Comments