NEWS UPDATE

6/recent/ticker-posts

കരിപ്പൂരിലും കണ്ണൂരിലും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ ആരംഭിക്കണം: എം.ഡി.എഫ്

ദുബൈ: കരിപ്പൂര്‍ വിമാനതാവളത്തില്‍ വിമാനപകടത്തിന് ശേഷം നിര്‍ത്താലാക്കിയ വൈറ്റ് ബോഡി സര്‍വ്വീസും കണ്ണൂരില്‍ വാഗ്ധാനം ചെയ്ത വൈറ്റ് ബോഡി വിമാനങ്ങളും സര്‍വ്വീസ് ഉടനെ ആരംഭിച്ചില്ലങ്കില്‍ ഇന്ത്യ ഗവണ്‍മെന്റിനെതിരെ പ്രക്ഷോപം ആരംഭിക്കുമെന്ന് മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം ജനസെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി മുന്നറിയിപ്പ് നല്‍കി. എം.ഡി.ഫ് യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യ പ്രഭാഷണം തടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


പലകാരണങ്ങള്‍ പറഞ്ഞാണ് വൈറ്റ് ബോഡി സര്‍വ്വീസ് നീട്ടികൊണ്ടു പോകുന്നത് വിമാന അപകടം നടന്നതിന് ശേഷം കേന്ദ്ര സിവില്‍ എവിയേഷനും ഡി.ജി. സി യയും നടത്തിയ മൂന്ന് അന്വേഷണത്തിലും കരിപ്പൂര്‍ വിമാനതാവളത്തിന് യാതൊരു തരത്തിലുള്ള പ്രശ്‌നവും ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല നിലവിലുള്ള റണ്‍വേയും മറ്റ് സാങ്കേതിക സൗകര്യവും മാത്രം നിലനില്‍ക്കെ തന്നെ വര്‍ഷങ്ങളോളം വൈറ്റ് ബോഡി വിമാനങ്ങള്‍ എറ്റവും നല്ല രീതിയില്‍ കരിപ്പൂരില്‍ നിന്ന് സര്‍വ്വീസ് നടത്തിയതാണ്

വിദേശ വിമാന കമ്പനികള്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് കണ്ണൂരിലും കരിപ്പൂരിലും സര്‍വ്വീസ് നടത്താന്‍ തയ്യാറാണ് സിവില്‍ എവിയേഷന്‍ ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിച്ചിട്ടും നിശേതാത്മകമായ നിലപാടാണ് സര്‍ക്കാര്‍ കൈ കൊള്ളുന്നത് ഇത് മലബാര്‍ പ്രദേശത്തോടുള്ള അവഗണയും കനത്ത വിവേചനവുമാണന്ന് അദ്ദേഹം പറഞ്ഞു

പ്രവാസികളുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിഷയത്തില്‍ മുഴുവന്‍ പ്രവാസി സംഘടനകളും രാഷ്ടിയ വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കണമെന്നും അതിന് എം. ഡി. എഫ് മുന്‍ കൈ എടുക്കുമെന്നും എം.ഡി എഫ് ജനറല്‍ സെക്രട്ടറി പറഞ്ഞു. അതിനായി രാഷ്ടിയ മത സംസ്‌ക്കാരിക, പ്രദേശിക സംഘടനകളുടെ യോഗം എം.ഡി.ഫ് വിളിച്ച് ചേര്‍ക്കും.

ദുബൈ ഖിസ്സൈസില്‍ ചേര്‍ന്ന ഷാര്‍ജ, ദുബൈ, അബുദാബി ,ഫുജൈറ ചാപ്റ്ററുകളില്‍ നിന്ന് തിരഞ്ഞെടുത്ത ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് വിളിച്ച് ചേര്‍ത്ത എം.ഡി. എഫ് യു എ ഇ ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം പ്രമുഖ സാമുഹ്യ പ്രവര്‍ത്തകന്‍ ഈസാ അനീസ് ഉദ്ഘാടനം ചെയ്തു

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കോസ് മോസിന്റെ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ കണ്ണോത്ത്, സുജിത്ത് ചന്ദ്രന്‍, സമദ് എലത്തൂര്‍, പോള്‍ സകറിയ,മൊയ്തു കുറ്റ്യാടി , ചന്ദ്രന്‍ കൊയിലാണ്ടി, നാസര്‍ ഊരകം, ശെരിഫ് പിവി കരേക്കാട്, അന്‍വര്‍ സാദത്ത്, അഡ്വ. യു.സി അബ്ദുള്ള, യുനുസ് തളിപറമ്പ്, ശരീഫ് കാരശ്ശേരി, അന്ന ജോസഫ് , സാജിത പാഷ ഇഖ്ബാല്‍ ചെക്യാട്, ലക്ഷ്മണന്‍ വടകര, ഷാജുദ്ദിന്‍ എടച്ചിറക്കല്‍, സന്തോഷ് കുമാര്‍ കെ, ഷമീര്‍ വടക്കന്‍, ഫിറോസ് പയ്യോജി, സഹിറലി ചെര്‍പ്പളശ്ശേരി, ഷെഫീഖ് വയനാട് സംസാരിച്ചു
വര്‍ക്കിംഗ് പ്രസിഡന്റ് മുഹമ്മദ് അന്‍സാരി സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് പാളയാട്ട് നന്ദിയും പറഞ്ഞു.

എം ഡി.എഫ് യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍:
തല്‍ഹത്ത് തൊട്ടി വളപ്പില്‍ (മുഖ്യ രക്ഷാധികാരി), അബ്ദുല്‍ ഖാദര്‍ പനങ്ങാട്, അഡ്വ: ഇസാഅനീസ്, എ .കെ അബ്ദുറഹിമാന്‍, മൊയ്തു കുറ്റ്യാടി, അഷറഫ് പാനൂര്‍, പോള്‍ സക്കറിയ (രക്ഷാധികാരികള്‍)
ഹാരിസ് കോസ് മോസിന്‍ (പ്രസിഡണ്ട്), മുഹമ്മദ് അന്‍സാരി (വര്‍ക്കിഗ് പ്രസിഡണ്ട്), മുഹമ്മദ് പാളയാട്ട് (ജനറല്‍ സെക്രട്ടറിയായി), സുജിത്ത് ചന്ദ്രന്‍ (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), ഷിജി അന്ന ജോസഫ് (ട്രഷറര്‍), സമദ് എലത്തൂര്‍, ചന്ദ്രന്‍ കൊയിലാണ്ടി അഡ്വ. യു.സി അബ്ദുള്ള ,ഷെരീഫ് കാരശ്ശേരി , അഷറഫ് മേളം, മധു പി കാസര്‍കോട്, മുഹമ്മദ് കുഞ്ഞി എം.കെ, സലിത്ത് കുമാര്‍ കെ, സൗദ സിദ്ദിഖ് കെ.പി (വൈസ് പ്രസിഡണ്ട്), ശരീഫ് പിവി കരേക്കാട്, ജലീല്‍ മഷ്ഹൂദ്, സൂരജ് പി.കെ, ഇഖ്ബാല്‍ ചെക്യാട്, ഷാജുദ്ദിന്‍ എടച്ചിറക്കല്‍, സാദത്ത് വയനാട്, ഫിറോസ് പയ്യോളി, വിജയന്‍ കുറ്റ്യാടി, അന്‍വര്‍ ടി , സന്തോഷ് കെ, യു നുസ് തളിപറമ്പ്, ഷമീര്‍ വടക്കന്‍, സെഹിറലി ചെര്‍പളശ്ശരി, സാജിത പാഷ (സെക്രട്ടി)

സഹദ് പുറക്കാട്, ഇസ്മായില്‍ ഏറാമല, ഫൈസല്‍ കണ്ണോത്ത്, ജിജോ കാര്‍ത്തിക പള്ളി, ബഷീര്‍ ഇബ്രാഹിം, നാസര്‍ ഊരകം, ലക്ഷ്മണന്‍ വടകര, അഷറഫ് വേളം, ഫൈസല്‍ കല്‍പക, താഹിര്‍ അലി പുറപ്പാട്, റജീദ് പട്ടോളി (എംഡി എഫ് കൗണ്‍സില്‍ അംഗങ്ങള്‍)

Post a Comment

0 Comments