NEWS UPDATE

6/recent/ticker-posts

പട്ടാമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി പാലത്തിൽ നിന്നും താഴെ പുഴയിലേക്ക് ചാടിയത്.[www.malabarflash.com]


ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ആരും യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നില്ല. റോഡരികിൽ ബാഗും ചെരിപ്പും ഷോളും കണ്ട് ഇതുവഴി പോയവർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന തുടങ്ങിയിരുന്നു. വെളിച്ചക്കുറവ് മൂലം രാത്രി വൈകി തിരച്ചിൽ നിർത്തി.

ഇന്ന് രാവിലെ തെരച്ചിൽ വീണ്ടും തുടങ്ങി. ഈ ഘട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ, രേഷ്മയെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൊപ്പം പോലീസിൽ പരാതി നൽകിയിരുന്നു. രേഷ്മയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്.

Post a Comment

0 Comments