ഉദുമ പടിഞ്ഞാർ ഒദോത്ത് തെരുവത്തമ്പലം ശ്രീ ചൂളി യാർ ഭഗവതി ക്ഷേത്രത്തിൽ ഡിസംബറിൽ നടക്കുന്ന അകത്ത് കളിയാട്ട മഹോത്സ വത്തിൻ്റെ ഭാഗമായാണ് ഉദുമ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടീൽ ഉത്സവം സംഘടി പ്പിച്ചത്.
നടീൽ ഉത്സവത്തിൻ്റെ ആരവങ്ങളിൽ ഞായറാഴ്ച പടിഞ്ഞാർ ഗ്രാമം ലയിച്ചു. കുടുംബശ്രീ പ്രവർത്തകരും, യുവാക്കളും പിഞ്ചു കുട്ടികളും, കർഷക കാരണവന്മാരുമെല്ലാം നാട്ടിപ്പാട്ടിന്റെ ഈണവു മായി ചളി നിറഞ്ഞ പാടത്തി റങ്ങി ഞാറ് നട്ടു. ഉഴുതുമറിച്ചിട്ട ചെളിവയൽ കുട്ടികൾക്ക് കളിയിടമായി. സ്ത്രീകൾക്കും പുരുഷന്മാർ ക്കുമായി കമ്പവലി, ഓട്ടം, സ്പൂൺ റൈസ്, ത്രീ ലഗ്ഗ് റൈസ്, വോളിബോൾ മത്സര ങ്ങൾ നടന്നു. കാഴ്ചക്കാരായുംമത്സരാർത്ഥി കളുമായെത്തിയ മുഴുവ നാളുകൾക്കും സ്വാദിഷ്ഠമായ കഞ്ഞിയും ചമ്മന്തിയും സംഘാടകർ വിരുന്നൂട്ടി.
ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി മുഖ്യാതിഥിയായി. വർക്കിംഗ് ചെയർമാൻ സികെ വേണു അധ്യക്ഷത വഹിച്ചു. കൃഷ്ണൻ മടയൻ,അശോക ൻ വെളിച്ചപ്പാടൻ ഗജേന്ദ്രൻ പണിക്കർ,ഗ്രാമപഞ്ചായത്തംഗങ്ങളായ ശകുന്തള ഭാസ്ക രൻ, ചന്ദ്രൻ നാലാംവാതുക്കൽ, ചൂളിയാർ ഭഗവതി ക്ഷേ ത്രം പ്രസിഡൻ്റ് സി നാരായ ണൻ, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് ഉദയമംഗലം സുകുമാരൻ, ക്ഷേത്ര യുഎഇ കമ്മിറ്റി ട്രഷറർ പിടി അരുൺ, കൃഷി ജില്ലാ ജോയിന്റ് ഡയറക്ടർ ആർ വീണാറാണി, കൃഷി ഓഫീസർ കെ.നാണുക്കുട്ടൻ, ഉദുമ പടിഞ്ഞാർക്കര പ്രാദേശിക സമിതി പ്രസിഡൻ്റ് എം കെ നാരായണൻ,
ഉദുമ പടിഞ്ഞാർക്കര തിരുമുൽക്കാഴ്ചാ കമ്മിറ്റി ജനറൽ കൺവീനർ എവി വാമനൻ, ജനറൽ കൺവീനർ കെ വിജയൻ, ക്ഷേത്ര സെക്ര ട്ടറി ഇ.ഗംഗാധരൻ പ്രസംഗിച്ചു.

0 Comments