NEWS UPDATE

6/recent/ticker-posts

മട്ടന്നൂരിൽ സ്ഫോടനം; ഒരു മരണം, ഒരാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് അസം സ്വദേശി മരിച്ചു. മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.[www.malabarflash.com]

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. അസം ​സ്വദേശി ഫസൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷുഹൈദുൽ എന്നയാളെ പരുക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരുക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളിക്കാണെന്നാണ് സൂചന. ഇവർ താമസിച്ച വീട്ടിൽ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.

Post a Comment

0 Comments