കഴിഞ്ഞ വർഷവും ഇതേ അവസ്ഥയിൽ യാത്രക്കാർ വഴുതി വീഴുന്നത് പതിവായപ്പോൾ ലയൺസ് പ്രവർത്തകർ പ്ലാറ്റ്ഫോം വൃത്തിയാക്കാൻ സർവ സന്നാഹങ്ങളുമായി എത്തിയിരുന്നു. നാട്ടുകാരും അന്ന് ഒപ്പം ചേർന്നു. ഇത്തവണ മഴ കടുത്തപ്പോൾ പ്ലാറ്റ്ഫോമിൽ കയറാൻ പോലും വയ്യാത്ത സ്ഥിതിയാണ് .
ഗൗരവം മനസിലാക്കിയ റെയിൽവേ അധികൃതർ പ്രഷർ യന്ത്രം ഉപയോഗിച്ച് ഭാഗികമായി പായൽ വൃത്തിയാക്കിയിരുന്നു. ക്ഷേത്ര ഭണ്ഡാര വീട്ടിൽ നിന്ന് വൈദ്യുതിയും വെള്ളവും നൽകി സഹകരിച്ചു.കൂടുതൽ വഴുക്ക് ഉള്ളിടത്ത് പ്ലാറ്റ്ഫോമിന്റെ രണ്ടു മീറ്റർ വീതിവരെയുള്ള മഞ്ഞ വരയ്ക്കകം വെള്ളം ചീറ്റി ശുചീകരിച്ചിരുന്നു വെങ്കിലും മറ്റു ഭാഗങ്ങളിൽ പായൽ അതേപടി തുടരുന്നു.
കനത്ത മഴമൂലം ദൗത്യം പൂർണമായും തീർക്കാൻ സാധിച്ചെല്ലെന്ന് ലയൺസ് പ്രസിഡന്റ് പട്ടത്താൻ മോഹനൻ പറഞ്ഞു.
0 Comments