NEWS UPDATE

6/recent/ticker-posts

നുപൂര്‍ ശര്‍മ്മയുടെ തലയ്ക്ക് വിലയിട്ട് അജ്മീര്‍ ദര്‍ഗ ഖാദിം; രാജസ്ഥാന്‍ പോലീസ് കേസെടുത്തു

രാജസ്ഥാന്‍: ബിജെപി മുന്‍ ദേശീയ വക്താവ് നുപൂര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് തന്റെ വീട് സമ്മാനമായി നല്‍കുമെന്ന വിവാദ പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് രാജസ്ഥാന്‍ പോലീസ്. അജ്മീര്‍ ദര്‍ഗയിലെ ഖാദിം സല്‍മാന്‍ ചിസ്തിക്കെതിരെയാണ് കെസെടുത്തിരിക്കുന്നത്.[www.malabarflash.com]

പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മയുടെ തല വെട്ടി തന്റെയടുത്ത് കൊണ്ടുവരുന്നവര്‍ക്ക് വീട് സമ്മാനമായി നല്‍കുമെന്നായിരുന്നു ഖാദിം പറഞ്ഞത്. നുപൂര്‍ ശര്‍മയെ വെടിവെച്ചുകൊല്ലുമെന്നും വീഡിയോയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. മുസ്ലീം രാജ്യങ്ങളോട് നിങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും, രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് താന്‍ സംസാരിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

സല്‍മാന്‍ ചിസ്തിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും ദര്‍ഗ് സ്റ്റേഷന്‍ ഓഫീസര്‍ ദല്‍വീര്‍ ഫൗജദാര്‍ പറഞ്ഞു. നുപൂര്‍ ശര്‍മക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നേരത്തെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments