NEWS UPDATE

6/recent/ticker-posts

റോവര്‍ സ്‌കൗട്ട്‌സ് ദേശീയ കാര്‍ണിവലില്‍ കേരളത്തെ പ്രതിനിധികരിച്ച് മൂന്ന് കാസറകോട്ടുകാര്‍

കാസറകോട്: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ഹിമാചൽ പ്രദേശ് ധരംശാലയിൽ നടന്ന നാഷണൽ ലെവൽ റോവർ-റേഞ്ചർ കാർണിവലിൽ കേരളത്തെ പ്രതിനിധീകരിച്ച്‌ കാസറകോട് ജില്ലയിൽ നിന്ന് മൂന്ന് പേർ പങ്കെടുത്തു.[www.malabarflash.com]

ചന്ദ്രഗിരി റോവർ ക്രൂ അംഗങ്ങളായ കെ. എം. മുഹമ്മദ് അൻഷാദ് (കീഴൂർ), സി.എ. യാസർ (ചെമ്പിരിക്ക), ഷഹബാസ് അബ്ദുള്ള (ചെമ്മനാട്) എന്നിവരാണ്‌ കാർണിവലിൽ പങ്കെടുത്തത്. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇവർ നിരവധി പുരസ്‌കാരങ്ങളുമായാണ് തിരിച്ചെത്തിയത്. 

5 വർഷമായി റോവർ ക്രൂവിൽ പ്രവർത്തിച്ചു വരുന്ന ഇവരെ പ്രത്യേക ചടങ്ങിൽ അനുമോദിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

0 Comments