കാസറകോട്: ജാമിഅ സഅദിയ്യ അനാഥാലയത്തിൽ പഠിച്ച ഷാർജ അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റി പരീക്ഷയിൽ അറബിക് ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്ക് നേടിയ കാഞ്ഞങ്ങാട് പഴയ കടപ്പുറം അഹ്മദ് മുഷ്താഖിനെ ജാമിഅ സഅദിയ്യ അനുമോദിച്ചു.[www.malabarflash.com]
46 രാഷ്ട്രങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന ഖാസിമിയ്യ യൂണിവേഴ്സിറ്റിയിലെ മുഷ്താഖിന്റെ വിജയം തിളക്കമാർന്നതായിരുന്നു. വർക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത് സ്നേഹോപഹാരം നൽകി ഐ സി എഫ് യൂ എ ഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് പരപ്പ അനുമോദനപ്രസംഗം നടത്തി.
സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി ആദൂർ, സയ്യിദ് ഹിബത്തുല്ലാഹി അൽ ബുഖാരി, കെ പി ഹുസ്സൈൻ സഅദി കെ സി റോഡ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂർ, അബ്ദുള്ള ഫൈസി മൊഗ്രാൽ, അബ്ദുൽ ഖാദർ ഹാജി ചട്ടഞ്ചാൽ, അഹ്മദലി ബണ്ടിച്ചാൽ, അബ്ദിൽ റസാഖ് ഹാജി മേൽപറമ്പ്, ശിഹാബ് പരപ്പ, സുബൈർ എയ്യള സംബന്ധിച്ചു. ഇസ്മായിൽ സഅദി പാറപ്പളി സ്വാഗതം പറഞ്ഞു .
0 Comments