NEWS UPDATE

6/recent/ticker-posts

പുതിയ തൊഴിൽ, പഠന മേഖലകൾ പരിചയപ്പെടുത്തി എസ്.എം.എഫ് -കെ.എം.ജെ.എം കരിയർ ഗൈഡൻസ് ക്യാമ്പ് സമാപിച്ചു

ഉദുമ: കൂളിക്കുന്ന് മുഹ്യുദ്ദീൻ ജുമാ മസ്ജിദ് കെ.എം.ജെ.എം കമ്മിറ്റിയും സുന്നി മഹൽ ഫെഡറേഷൻ ഉദുമ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പേർസണൽ മോട്ടിവേഷൻ ക്യാംപ് സമാപിച്ചു.[www.malabarflash.com]

മീത്തൽമാങ്ങാട് കൂളിക്കുന്ന് ദാറുൽ ഉലൂം ഹയർ സെക്കൻ്ററി മദ്രസ്സ ഹാളിൽ വെച്ച് നടന്ന ക്യാംപ് കെ.എം.ജെ.എം പ്രസിഡണ്ട് അബ്ദുല്ല ഹാജി കെ.എ യുടെ അദ്ധ്യക്ഷതയിൽ എസ്.എം.എഫ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അബ്ബാസ് കല്ലട്ര ഉദ്ഘാടനം ചെയ്തു. 

സിജി എജ്യുക്കേറ്റർ ട്രയിനർ അസ്ലം മാസ്റ്റർ എം.എ ക്യാംപിന് നേതൃത്വം നൽകി. എസ്‌.എം.എഫ് ഉദുമ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് ദാരിമി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എം.ജെ.എം. ജനറൽ സെക്രട്ടറി സീദി ഖാദർ നന്ദി പറഞ്ഞു.

Post a Comment

0 Comments