ഇർഷാദ് ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പരാമർശമുള്ള പന്തിരിക്കര സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇർഷാദ് സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായിട്ട് മൂന്നാഴ്ചയോളമായി. ഇയാളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സംഘം ബന്ധുക്കൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അവരോട് വാങ്ങിയ സ്വർണത്തിന്റെ തുക ലഭിക്കാതെ വിട്ടുകൊടുക്കില്ലെന്നും ബന്ധുക്കളെ അറിയിച്ചു.
പോലീസിൽ അറിയിച്ചാൽ ഇർഷാദിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, ഭീഷണി വകവെക്കാതെ യുവാവിന്റെ മാതാവ് കഴിഞ്ഞദിവസം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഷമീറിന്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പോലീസ് റെയ്ഡിനെത്തിയപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നിട്ടും കത്തികാട്ടി ഭീഷണിപ്പെടുത്തിയും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
പ്രവാസിയായിരുന്ന ഇർഷാദ് സ്വർണക്കടത്ത് സംഘത്തിനുവേണ്ടി സ്വർണം കടത്തിയിരുന്നതായാണ് വിവരം. കടത്തിയ സ്വർണം സംഘത്തിന് ലഭിക്കാതായതോടെയാണ് തട്ടിക്കൊണ്ടുപോയത്. കൊണ്ടുവന്ന സ്വർണം മറ്റൊരു സംഘം കൈക്കലാക്കിയെന്നാണ് ശബ്ദസന്ദേശത്തിൽനിന്ന് പോലീസ് സംശയിക്കുന്നത്.
അതിനിടെ കസ്റ്റഡിയില്‍ എടുത്ത സമീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കസ്റ്റഡിയിലെക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ മുറിവേല്‍പ്പിച്ച് സമീര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ദുബൈയില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണ്ണം സമീറിനും മറ്റു ചിലര്‍ക്കും കൈമാറിയെന്നാണ് ഇര്‍ഷാദ് കുടുംബാംഗങ്ങളോട് പറഞ്ഞത്.
തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ വലയിലാകുമെന്നാണ് സൂചന.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പത്തനം തിട്ട സ്വദേശിയായ യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്ത് നിന്ന് ഭര്‍ത്താവ് കൊടുത്തുവിട്ട സ്വര്‍ണ്ണം തനിക്ക് കൈമാറിയില്ലെന്ന് പറഞ്ഞ് നേരത്തെ യുവതി ഇര്‍ഷാദിന്റെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കും സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ വലയിലാകുമെന്നാണ് സൂചന.
ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
നാട്ടിൻപുറങ്ങളിൽനിന്ന് വിദേശത്ത് പോകുന്ന യുവാക്കളെ സ്വർണക്കടത്തുസംഘം മോഹനവാഗ്ദാനങ്ങൾ നൽകി വലയിലാക്കുന്നത് പതിവായിരിക്കുകയാണ്. കാരിയർമാരായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്വർണം കൈക്കലാക്കുന്ന എതിർസംഘങ്ങളും രംഗത്തുണ്ട്. പല കേസുകളും പോലീസിൽ അറിയിക്കാതെ തീർക്കുകയാണ് ചെയ്യുന്നത്.
0 Comments